INDEX BY YEAR | Malayalam
Track: Neeharam
Album/movie: Thallumpidi
Year: 2020
Musician: Sumesh Parameswar
Lyricist: Shyam Muraleedhar
Singers: Najim Arshad
Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu
kannoram neerumbol kurunnommal poove nee
threri paayunnu thaane chaayunnu
thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye

Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu

Kaathoramoro ee thaaraattu moolum
chelezhumode kanavunarum
chaanchaadiyaadum ponnoonjaalayeraan
poompaatta pole madhu nukaraan
maayaamekham manju thoovum
maavin kombil keruvaan
thaaraajaalam thenni veezhum puzhayude
maaril neenthuvaan
manassile mohamezhu thiriyaay
anayaathe urukeedumee neram

thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye

Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu
kannoram neerumbol kurunnommal poove nee
threri paayunnu thaane chaayunnu
thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye
നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു
കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ
തേരേറി പായുന്നു താനേ ചായുന്നു
തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ

നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു

കാതോരമാരോ ഈ താരാട്ടു മൂളും
ചേലെഴുമോടേ കനവുണരും
ചാഞ്ചാടിയാടും പൊന്നൂഞ്ഞാലയേറാൻ
പൂമ്പാറ്റ പോലേ മധു മുകരാൻ
മായാമേഘം മഞ്ഞു തൂവും
മാവിൻ കൊമ്പിൽ കേറുവാൻ
താരാജാലം തെന്നി വീഴും പുഴയുടെ
മാറിൽ നീന്തുവാൻ
മനസ്സിലേ മോഹമെഴു തിരിയായ്
അണയാതെ ഉരുകിടുമീ നേരം

തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ

നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു
കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ
തേരേറി പായുന്നു താനേ ചായുന്നു
തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ