INDEX BY YEAR | Malayalam
Track: Kanmaniye
Album/movie: Recreator
Year: 2020
Musician: Babu Narayanan
Lyricist: Babu Narayanan, Ajith S Pillai
Singers: Anwar Sadath, Sreya Anna Joseph
Kanmaniye aa kadumaniye
aa kanmaniye kadumaniye
kannimani penkodiye
he he kanmunayaalamperiyaan
unnamidaan nokkalle
muthe ponne paale panchaare
podimone meene maane poomthene
enthinee pinakkam pinnenthinee inakkam

Mattum bhaavom kandaalayyo thottaavaadiyaa
ettum pottum theranjidaatha mindaa praaniyaa
thatteem mutteem nokkaanentha kottaa thengayo
podi thatteem otteem nilkkaanentha vesham kettalo
aa kalakkavellathil kuzhanju mariyumkunju varaale
cheviyil pidichu manassinullile kudathilaakkum njaan
pathungi pathungi adangi othungi aduthu vannaalum
harichum gunichum pathirum theranju vaykkum njaan

Muthe ponne paale panchaare

Nerom kaalom nokkaanentha neram pokkaano
neram polum nilkkaanottum neram kaanoolaa
mannum chaari ninnittente kaalam poyallo
pennum kondu poyeedaamennaaro paranju
veli chaadaanorungunna kannaali cherukka
ha kolu kondu vazhi mudakkum othidenam nee
naanom maanom theendillaatha maanam chaadiye
chemmeen polum evide vare chaaduvaan penne

Muthe ponne paale panchaare
Kanmaniye aa kadumaniye
aa kanmaniye kadumaniye
he he kanmunayaalamperiyaan
unnamidaan nokkalle
muthe ponne paale panchaare
podimone meene maane poomthene
enthinee pinakkam pinnenthinee inakkam
കണ്മണിയേ ആ കടുമണിയേ
ആ കൺമണിയെ കടുമണിയേ
കുന്നിമണി പെൺകൊടിയേ
ഹേ ഹേ കൺമുനയാലാമ്പെറിയാൻ
ഉന്നമിടാൻ നോക്കല്ലേ
മുത്തേ പൊന്നേ പാലേ പഞ്ചാരേ
പൊടിമോനേ മീനേ മാനേ പൂന്തേനേ
എന്തിനീ പിണക്കം പിന്നെന്തിനീ ഇണക്കം

മട്ടും ഭാവോം കണ്ടാലയ്യോ തൊട്ടാവാടിയാ
എട്ടും പൊട്ടും തെരിഞ്ഞിടാത്ത മിണ്ടാ പ്രാണിയാ
തട്ടീം മുട്ടീം നോക്കാനെന്താ കൊട്ടാ തേങ്ങയോ
പൊടി തട്ടീം ഒട്ടീം നിൽക്കാനെന്താ വേഷം കെട്ടലോ
ആ കലക്കവെള്ളത്തിൽ കുഴഞ്ഞു മറിയും കുഞ്ഞു വരാലേ
ചെവിയിൽ പിടിച്ചു മനസ്സിനുള്ളിലേ കുടത്തിലാക്കും ഞാൻ
പതുങ്ങി പതുങ്ങി അടങ്ങി ഒതുങ്ങി അടുത്തു വന്നാലും
ഹരിച്ചും ഗുണിച്ചും പതിരും തെരഞ്ഞു വയ്ക്കും ഞാൻ

മുത്തേ പൊന്നേ പാലേ പഞ്ചാരേ

നേരോം കാലോം നോക്കാനെന്താ നേരം പോക്കാണോ
നേരേ പോലും നിൽക്കാനൊട്ടും നേരം കാണൂലാ
മണ്ണും ചാരി നിന്നിട്ടെന്റെ കാലം പോയല്ലോ
പെണ്ണും കൊണ്ട് പോയീടാമെന്നാരോ പറഞ്ഞു
വേലി ചാടാനൊരുങ്ങുന്ന കന്നാലി ചെറുക്കാ
ഹാ കോലു കൊണ്ട് വഴി മുടക്കും ഒത്തിടേണം നീ
നാണോം മാനോം തീണ്ടില്ലാത്ത മാനം ചാടിയേ
ചെമ്മീൻ പോലും എവിടെ വരെ ചാടുവാൻ പെണ്ണേ

മുത്തേ പൊന്നേ പാലേ പഞ്ചാരേ
കണ്മണിയേ കടുമണിയേ
കുന്നിമണി പെൺകൊടിയേ
ഹേ ഹേ കൺമുനയാലാമ്പെറിയാൻ
ഉന്നമിടാൻ നോക്കല്ലേ
മുത്തേ പൊന്നേ പാലേ പഞ്ചാരേ
പൊടിമോനേ മീനേ മാനേ പൂന്തേനേ
എന്തിനീ പിണക്കം പിന്നെന്തിനീ ഇണക്കം